മസ്‌കറ്റ്: ഒമാനില്‍ വാറ്റ് നടപ്പില്‍ വരുന്നത് 2019ഓടു കൂടിയെന്ന് ധനകാര്യ മന്ത്രാലയം.
അടുത്ത വര്‍ഷം നടപ്പാക്കാനിരുന്ന മൂല്യവര്‍ധിത നികുതി 2019 ല്‍ നടപ്പാക്കുമെന്നാണ് ഒമാന്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
എന്നാല്‍ മദ്യം, പുകയില, ശീതളപാനീയങ്ങള്‍ എന്നിവയ്ക്കുള്ള നികുതി അടുത്തവര്‍ഷം പകുതിയോടുകൂടി നടപ്പില്‍ വരും.
എണ്ണവിലയില്‍ ഉണ്ടായ വരുമാനക്കുറവ് പരിഹരിക്കുന്നതിന് സാമ്പത്തികപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂല്യവര്‍ധിത നികുതി 2018ല്‍ നടപ്പാക്കുമെന്ന് ഒമാന്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി വാറ്റുനടപ്പാക്കുന്നത് 2019ലേക്ക് മാറ്റാനാണ് പുതിയ തീരുമാനമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
വാറ്റ് നിലവില്‍ വരുമ്പോള്‍ 300 മില്യണ്‍ ഒമാനി റിയാലിന്റെ അധികവരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് .