കേരളത്തിലെ ലോട്ടറി വില്‍പനയില്‍ നിന്ന് മിസോറാം സര്‍ക്കാര്‍ പിന്മാറുന്നു

തിരുവനന്തപുരം: കേരളത്തിലെ ലോട്ടറി വില്‍പനയില്‍ നിന്ന് മിസോറാം സര്‍ക്കാര്‍ പിന്മാറുന്നു.

ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കി.

മിസോറാമിന്റെ ധനകാര്യ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്‌ വിഷയം സംബന്ധിച്ച്‌ കത്ത് നല്‍കിയത്.

മിസോറാം ലോട്ടറി നിരോധിച്ചതിനെതിരായ കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മിസോറാമിന്റെ പിന്‍വാങ്ങല്‍.

 

Top