ബീഹാര്‍: മൊബെല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദിച്ചതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിക്കുകയും തുപ്പല്‍ കഴിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
മോഷണ കുറ്റം ആരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതേതുടര്‍ന്നാണ് അക്രമി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സിരണ്‍വന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
യുവാവിനെ ചൂരല്‍ കൊണ്ട് അടിക്കുകയും കാലില്‍ വീണ് മാപ്പ് പറയിക്കുകയും തുപ്പല്‍ കഴിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറുന്നത്. സംഭവത്തില്‍ ഏഴു പേരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഏഴും പ്രതികളും മര്‍ദ്ദനത്തിന് ഇരയായ യുവാവും പൂരൈ സ്വദേശികളാണ്.