മാസപ്പടി വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരായി വന്നിട്ടുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. പക്ഷേ അത് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ കഴിയില്ല. അതിന് വേറെ റൂളുകളുണ്ട്. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമസഭയില്‍ ഈ വിഷയം കൊണ്ടുവരും. മുഖ്യമന്ത്രിയുടെ മകള്‍ പണം വാങ്ങിയത് അഴിമതി തന്നെയാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഫണ്ട് പിരിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്. എല്ലാ പാര്‍ട്ടിയും ഇത്തരത്തില്‍ പിരിക്കാറുണ്ടല്ലോ. അവരെ ചുമതലപ്പെടുത്തിയ ഡ്യൂട്ടിയാണത്. ഇപ്പോള്‍ എനിക്കും കെ സുധാകരനുമാണ് ആ ചുമതല. അങ്ങനെ പണം മേടിച്ചിട്ടുണ്ടാകും’. വി ഡി സതീശന്‍ പറഞ്ഞു. കെ എഫോണിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലുമൊക്കെ എത്ര കോടി അഴിമതി നടന്നു. തെരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

Top