കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടി നല്‍കിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും കാലാവധി നീട്ടിനല്‍കുക.
വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. മോറട്ടോറിയം പ്രോയജനപ്പെടുത്തിയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലയിരുത്തിയാകും തീരുമാനം.
പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടാന്‍ സാധ്യതയില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ കൂടുതല്‍ പേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഘട്ടമായി ഓഗസ്റ്റ് 31വരെ ആറു മാസത്തേയ്ക്കാണ് റിസവര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.