കുഞ്ചാക്കോ ബോബനെയും ജോജു ജോര്‍ജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് തെലുങ്കിലേക്ക്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവും യുവ സൂപ്പര്‍ താരമായ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ്. അദ്ദേഹത്തിന്റെ ഗീതാ ആര്‍ട്‌സ് നായാട്ടിന്റെ തെലുങ്ക് റീമേക്ക് റൈറ്റ് സ്വന്തമാക്കിയ വിവരം മാര്‍ട്ടിന്‍ പ്രക്കാട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നായാട്ട് നിര്‍മ്മിച്ചത്. ഇതേ ബാനര്‍ നിര്‍മ്മിച്ച് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിനും തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്.