ഓഡിയോ ഫയല്‍ രംഗത്തെ എഎസി ഫോര്‍മാറ്റിന് വഴിമാറി എംപി 3

ബെര്‍ലിന്‍: ഓഡിയോ ഫയല്‍ രംഗത്തെ എഎസി ഫോര്‍മാറ്റിന്റെ കടന്നുവരവില്‍ ഔദ്യോഗികമായി വിടപറഞ്ഞ് എംപി 3.

ലോകത്ത് ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റായാണ് എംപി3 പ്രചാരത്തിലായത്.മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും ഫയലുകളുടെ പൂര്‍ണതോതിലുള്ള ഇഫക്ടുകള്‍ പുറത്തുവിടാന്‍ കഴിയാത്തിടത്തായിരുന്നു എംപി3 യുടെ വിജയം.

എംപി3ക്ക് പകരം പുതിയ ഫോര്‍മാറ്റ് കടന്നുവരുമ്പോള്‍ കൂടുതല്‍ ശബ്ദാനുഭവം നല്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സ് ആണ് എംപി3 ഫോര്‍മാറ്റിന്റെ ഉപജ്ഞാതാക്കള്‍.ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എംപി3യുടെ ലൈസന്‍സിംഗ് മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്.

ഇപ്പോള്‍ എംപി3 ഉപയോഗിക്കാന്‍ കഴിയുമെങ്കിലും കാലതാമസത്തില്‍ ഇല്ലാതാകും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്. യു ട്യൂബ് ഉള്‍പ്പെടെയുള്ള വലിയ കമ്പനികള്‍ എഎസിയിലേക്ക് മാറിയിട്ടുണ്ട്.

Top