മുംബൈ: ഇരുചക്ര വാഹന ഉപയോക്താക്കളെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ വ്യത്യസ്ത ക്യാമ്പയിനുമായി മുംബൈ പൊലീസ്. സൂപ്പര്‍ ഹീറോ കഥാപാത്രമായ ഹള്‍ക്കിനെയാണ് ക്യാമ്പയിന്‍ മോഡലായി പൊലീസ് ചിത്രീകരിച്ചിരിക്കുന്നത്. മുംബൈ പൊലീസിന്റെ സോഷ്യല്‍മീഡിയ ടീമാണ് ഇത്തരമൊരു പുതിയ അവതരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച ഹള്‍ക്കിനെയാണ് കാമ്പയിനില്‍ ടീം അവതരിപ്പിച്ചിരിക്കുന്നത്.
Everything may not work out with all the grave mistakes you make! One mistake and… #WearAHelmet pic.twitter.com/rVP7cnnI89
— Mumbai Police (@MumbaiPolice) August 6, 2018
നിങ്ങള്‍ എത്ര ശക്തരാണ് എന്നതിന് പ്രസക്തിയില്ല. ഹെല്‍മറ്റ് ധരിക്കാന്‍ മറക്കാതിരിക്കുക എന്നാണ് കാമ്പയിനിന്റെ ഭാഗമായി നല്‍കിയിരിക്കുന്ന തലക്കെട്ട്. ട്വിറ്ററിലാണ് തങ്ങളുടെ പുതിയ ക്യാമ്പയിനുമായി പൊലീസ് രംഗത്ത് വന്നിരിക്കുന്നത്. എന്തായാലും മുംബൈ പൊലീസിന്റെ ഈ ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ഹള്‍ക്കിന്റെ യഥാര്‍ത്ഥ രൂപം ഹെല്‍മറ്റോ, ഷര്‍ട്ടോ ധരിക്കുന്നില്ലെങ്കിലും, ഈ ചിത്രം എടുത്തിരിക്കുന്നത് ഹള്‍ക്ക് കഥാപാത്രമായി വരുന്ന തോര്‍ രഗ്‌നാരോക് എന്ന സിനിമയില്‍ നിന്നാണ്. എന്നാല്‍ ട്വീറ്റിന് റീട്വീറ്റായി ചിലര്‍ നല്‍കിയിരിക്കുന്നത് ഹെല്‍മറ്റില്ലാതെ ഇരു ചക്ര വാഹനമോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ്.