എം.പി വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: ജെഡിയു നേതാവ് എം.പി.വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.

വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, മുത്തലാഖ് ബില്‍ അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി, ബില്ലിലെ വ്യവസ്ഥയില്‍ വൈരുദ്ധ്യമുണ്ടെന്നും, ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top