മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ ഈ മാസം 8 ന് പ്രഖ്യാപിച്ചേക്കും

മലപ്പുറം: വനിതാ സ്ഥാനാർഥികൾ വേണമെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കുമെന്നു സൂചന. സിറ്റിംഗ് എം.എല്‍.എമാരെ മാറ്റി  കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ്  സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാകുക എന്ന് കുറച്ചു മുന്നേ അറിയിച്ചിരുന്നു.

ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍  നേതൃ തലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.സിറ്റിംഗ് എം.എല്‍.എമാരില്‍ എട്ടുപേര്‍ക്ക് സീറ്റ് നല്‍കേണ്ടന്നാണ് ധാരണ. 10 എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. പക്ഷേ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ ചില മാറ്റങ്ങളുണ്ടായേക്കാം

വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും.

 

Top