ഈദ് നമസ്‌കാരത്തിനായി ഇസ്ലാം മതവിശ്വാസികള്‍ എത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്

ഡല്‍ഹി: ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഗ്രാമത്തില്‍ ഈദ് നമസ്‌കാരത്തിനായി ഇസ്ലാം മതവിശ്വാസികള്‍ എത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്.

വര്‍ഗീയമായി അധിക്ഷേപിച്ചു കൊണ്ട് സംഘപരിവാര്‍ അനുഭാവികള്‍ ജുനൈദെന്ന പതിനഞ്ചു വയസുകാരനെയും സഹോദരങ്ങളേയും ട്രെയിനില്‍ വച്ച് ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ജനപ്രതിനിധികളോ മന്ത്രിമാരോ ജുനൈദിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാതിരുന്നത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഹരിയാനയിലെ കണ്ടൗലി ഗ്രാമത്തില്‍ ഇത്തവണ പെരുന്നാളിന് ആഘോഷത്തിന്റെ മേമ്പൊടികള്‍ ഒന്നുംതന്നെ ഇല്ല. വര്‍ധിച്ചു വരുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഇതിനകം രാജ്യത്ത് വിവധ ഭാഗങ്ങളിലായി പ്രതിഷേധങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

Top