മലപ്പുറം: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം മനസാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലാണ് ആള്‍ക്കൂട്ട വിചാരണ നടന്നത്. കേരത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. എന്തുകൊണ്ടാണ് ആരും ഇടപെടാതിരുന്നതെന്നും ആരെ ഭയന്നിട്ടാണ് നോക്കി നിന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. അക്രമത്തിലൂടെ ക്യാമ്പസ് കയ്യടക്കുന്ന രീതി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പുറത്താക്കിയോ, അകത്താക്കിയോ എന്നത് അല്ല പ്രശ്‌നം. പ്രതികളെ ജയിലില്‍ അടയ്ക്കണം. സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല.
അക്രമങ്ങളുടെ വേലിയേറ്റം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎം-ലീഗ് അന്തര്‍ധാരയെന്ന ബിജെപിയുടെ ആരോപണം അപ്രസക്തമായ കാര്യമാണെന്നും യുഡിഎഫ് കേരളത്തില്‍ നല്ലമുന്നേറ്റം ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കേണ്ട കാര്യം കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി എവിടെ മത്സരിച്ചാലും ആവേശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നു പറയേണ്ടി വരും. നടപടി ഉണ്ടായില്ലെങ്കില്‍ യു ഡി എഫ് പ്രക്ഷോഭം ഏറ്റെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി പി കേസ് വധവും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. ജനങ്ങള്‍ വിധിയെഴുതും.