മോദി എന്ന പേര് മന്ത്രമാണ്; പ്രധാനമന്ത്രിയെ പുഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മോദി എന്ന പേരിനുള്ളില്‍ ഒരു മന്ത്രമുണ്ടെന്നാണ് ചൗഹാന്‍ പറയുന്നത്. മോദി എന്നെഴുതുമ്പോള്‍ ഓരോ അക്ഷരങ്ങള്‍ക്ക് പോലും അര്‍ത്ഥമുണ്ടെന്നും അദ്ദേഹം പറയുന്നു.

മോദിയിലെ ‘എം’ എന്നാല്‍ മോട്ടിവേഷണല്‍ എന്നാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇന്ത്യയിലെ ഉന്നതിയിലെത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. ഒപ്പം നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും
ചൗഹാന്‍ പറയുന്നു.

“മോദിയിലെ ‘ഒ’ എന്ന അക്ഷരത്തിന് ഓപ്പര്‍ച്യൂണിറ്റി എന്നാണ് അര്‍ഥം. മറഞ്ഞിരിക്കുന്ന അവസരങ്ങള്‍ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി കണ്ടെത്തുന്നു. ‘ഡി’ എന്ന അക്ഷരം ‘ഡൈനാമിക് ലീഡര്‍ഷിപ്പ്’ എന്നാണ് അര്‍ഥം. ‘ഐ’ എന്ന അക്ഷരം ‘ഇന്‍സ്പൈര്‍’, ‘ഇന്ത്യ’ യെന്നും അര്‍ത്ഥം” ചൗഹാന്‍ പറഞ്ഞു.

ഇന്ത്യ സ്വയം പര്യാപ്തമാകാന്‍ അദ്ദേഹം പ്രചോദനമാണെന്നും ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കുന്നു.

ഭരണത്തിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാരിന് ആശംസ അര്‍പ്പിച്ച ട്വീറ്റിലൂടെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ ഈ വാക്കുകള്‍.

Top