നാനോ കാര്‍ നിര്‍മാണം അവസാനഘട്ടത്തിലേക്കെന്ന് സൂചന

nano

ന്യൂഡല്‍ഹി : ഏറ്റവും വില കുറഞ്ഞ സാധാരണക്കാരുടെ കാര്‍ എന്ന വിളിപ്പേരില്‍ എത്തി ആളുകളുടെ മനം കവര്‍ന്ന ടാറ്റ മോട്ടേഴ്‌സിന്റെ നാനോ കാര്‍ യാത്ര അവാസാനിപ്പിക്കുകയാണെന്ന് സൂചന. ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി ഒരു യൂണിറ്റെ ഉദ്പാതിപ്പിച്ചിട്ടുള്ളൂ. ഇതാണിപ്പോള്‍ കമ്പനി ഉല്‍പാദനം നിര്‍ത്തുകയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചൈല്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോ കഴിഞ്ഞ മാസം ആഭ്യന്തര മാര്‍ക്കറ്റില്‍ മൂന്ന് യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. അതേസമയം ജൂണില്‍ നാനോ എക്‌സ്‌പോര്‍ട്ടും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും 275 യൂണിറ്റ് നാനോ ഉല്‍പാദിപ്പിക്കുകയും ചെയ്തിരുന്നു.

ചെറിയ ഫാമിലിക്ക് വലിയ യാത്ര നടത്താമെന്ന വാഗ്ദാനവുമായാണ് രത്തന്‍ടാറ്റ നാനോ കാറുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കമ്പനിക്ക് മുന്നോട്ട് പോവാനാവില്ല, പുതിയ നിക്ഷേപങ്ങള്‍ വരേണ്ടിയിരിക്കുന്നു, എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ച് നിര്‍മാണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2008ലാണ് നാനോ കാര്‍ ഇന്ത്യയില്‍ അവതരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ എന്നായിരുന്നു കമ്പനിയുടെ അറിയിപ്പ് തന്നെ. 2009 മാര്‍ച്ചില്‍ നാനോ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തി. എന്നാല്‍ തുടക്കത്തിലെ ഉപേഭാക്താക്കള്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദവും ശക്തമാണ്.

Top