കരൺ ജോഹറിന്റെ സ്റ്റാർ പാർട്ടി വിവാദം അന്വേഷണത്തിന് ഒരുങ്ങി നർകോട്ടിക്സ് കൺട്രോൾ ബ്യുറോ

രൺ ജോഹറിന്റെ വിവാദമായ സ്റ്റാർ പാർട്ടിയിൽ  നർകോട്ടിക്സ് കൺട്രോൾ ബ്യുറോ അന്വേഷണം നടത്താൻ നീങ്ങുന്നതായി വിവരം ലഭിച്ചു. അറസ്റ്റിലായ റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് തയാറെടുക്കുന്നത്. വിവാദമായ പാർട്ടി വീഡിയോ കഴിഞ്ഞ വർഷമാണ് കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടായിരുന്നു എന്നതാണ് അന്ന് ഉയർന്നു കേട്ട ആരോപണം.

കരണ്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിക്കിടെ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം. പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കരണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എംഎല്‍എ മജീന്ദര്‍ സിറയാണ് വിഷയത്തില്‍ ഗുരുതരമായ വിമര്‍ശനവുമായി അന്ന് രംഗത്ത് എത്തിയത്.

എന്നാല്‍ മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദേവ്‌റ കുറിച്ചു. എന്നാല്‍ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമായും ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായെങ്കിലും നടപടി ഉണ്ടായില്ല. കരണിന്റെ വീഡിയോയില്‍, വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം.

ബോളിവുഡിലെ ഇരുപത്തിഅഞ്ചോളം ഉന്നത സെലിബ്രിറ്റികളുടെ പേരുകള്‍ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരുടെ പട്ടിക തയാറാക്കി എന്‍സിബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് ഉടന്‍ തന്നെ സമന്‍സ് നല്‍കുമെന്നുമാണ് നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആറ് പേരെയാണ് നാര്‍കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top