തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിര പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന നേതൃത്വം നല്‍കിയ കത്തു സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്തെ സി പി ഐ – സി പി എം തര്‍ക്കങ്ങളും ഇന്ന് ചര്‍ച്ചയിലുണ്ടാകും.
അതേസമയം, ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്സ് അടക്കമുള്ള കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും സിപിഐ വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയിലാണ് അഭിപ്രായം.
അതേസമയം, കെ.ഇ ഇസ്മയിലിനെതിരെയുള്ള നടപടി നാളെ ദേശീയ നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.