നവകേരള സദസ്സ് മലപ്പുറത്തും തരംഗമായി. ലീഗ് കോട്ടയിലെ ബഹിഷ്ക്കരണ ആഹ്വാനം ജനങ്ങള്‍ തള്ളി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനക്കൂട്ടം. നവകേരള സദസ്സിന് മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ ലഭിച്ചത് വമ്പന്‍ സ്വീകരണം. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും, സംഘാടകരെ പോലും അത്ഭുതപ്പെടുത്തിയ ജനകൂട്ടമാണ് ഇരമ്പിയെത്തിയത്. വലിയ പ്രതിഷേധങ്ങള്‍ക്ക് യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ആഹ്വാനം ചെയ്തെങ്കിലും കാര്യമായ ഒരു പ്രതിഷേധവും നേരിടാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നവകേരള സദസ്സ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ പരിപാടി മാത്രമാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ജനപങ്കാളിത്വമാണ് കാസര്‍ഗോഡ് മുതല്‍ പ്രകടമായിരിക്കുന്നത്. (വീഡിയോ കാണുക)