ദന്തെവാഡ: പൊലിസില്‍ കീഴടങ്ങിയ നക്സല്‍ പ്രവര്‍ത്തകനെ മറ്റ് നക്സല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നു. ഛത്തീസ്ഗഡ് ദന്തെവാഡ ജില്ലയിലുള്ള ചോല്നര് എന്ന പ്രദേശത്താണ് സംഭവം നടന്നത്. അമ്പത്തിയഞ്ച് വയസ്സുള്ള പോഡിയ വാദെ എന്ന നക്സല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത് എന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പോഡിയ പൊലിസില്‍ കീഴടങ്ങിയത്.
25 വര്‍ഷത്തോളമായി നക്സല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളായിരുന്ന പോഡിയ ചോല്നാറില് കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയായിരുന്നു. ഏഴോളം പൊലിസ് ഓഫിസര്‍ ആയിരുന്നു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പോഡിയയോട് കീഴടങ്ങിയ ശേഷം നാട്ടിലേക്ക് തിരികെ പോകരുതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്കിരുന്നു. എന്നാല്‍ അതു കേള്‍ക്കാതെ നാട്ടിലെത്തിയ പോഡിയയെ നക്സലുകള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.