കൊല്ലം: കൊല്ലം നീണ്ടകര തുറമുഖത്തില്‍ വന്‍ ജനത്തിരക്ക് രൂപപ്പെട്ടതോടെ ഹാര്‍ബര്‍ അടച്ചു. ശക്തികുളങ്ങര തുറമുഖം ഇന്നലെ അടച്ചതിന് പിന്നാലെ നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വീട്ടില്‍ മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര തുറമുഖത്തെ മത്സ്യ വില്‍പ്പനക്കാരി ആയിരുന്നു.
സേവ്യറിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സേവ്യര്‍ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും. സേവ്യര്‍ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുമില്ല. സേവിയറിന്റെ ഭാര്യ ഉള്‍പ്പടെ ഉള്ളവരുടെ സ്രവപരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.