തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ അഴിമതി രഹിതമാക്കാന്‍ പുതിയ സര്‍ക്കുലറുമായി ഡി.ജി.പി. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദ്ദേശം.
പൊലീസ് സേനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍. അന്വേഷണത്തിനിടെ ജനങ്ങളോട് മോശമായി പെരുമാറുന്നവരും കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.