ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് പുതിയ രൂപത്തില്‍ ഉടന്‍ എത്തും.
വാഹനത്തിന്റെ അകത്തും പുറത്തും രൂപത്തിലെ മാറ്റത്തിനൊപ്പം മെക്കാനിക്കല്‍ ഫീച്ചറിലും ഇത്തവണ മാറ്റമുണ്ടായിരിക്കും.
പുതുമുഖ താരം ടാറ്റ നെക്‌സോണിനെ നേരിടാന്‍ പുതിയ എക്കോസ്‌പോര്‍ട്ടിനെ നവംബര്‍ രണ്ടാം വാരത്തോടെ ഫോര്‍ഡ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന.
മുന്‍മോഡലിനെക്കാള്‍ കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TiVCT പെട്രോള്‍ എന്‍ജിനാണ് പുതിയ പതിപ്പിലുണ്ടായിരിക്കുക.
121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനുകളായിരിക്കും ഉണ്ടാവുക.
നേരത്തെയുണ്ടായിരുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍, 1.0 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ അതേപടി പുതിയ പതിപ്പിലും തുടരും.
5 സ്പീഡ് മാനുവല്‍, 6 സ്പീഡ് പവര്‍ഷിഫ്റ്റ് ഡ്യുവല്‍ ക്ലച്ച് ആയിരിക്കും ഗിയര്‍ബോക്‌സ്
രൂപത്തിലെ മാറ്റത്തില്‍ പ്രധാനം മുന്‍ഭാഗത്തെ ഹെക്‌സഗണല്‍ ഗ്രില്‍ ആണ്.
ഹെഡ്‌ലാംമ്പിലും ഫോഗ് ലാംമ്പിലും മാറ്റമുണ്ട്. പുതിയ ഡിസൈനിലാണ് 17 ഇഞ്ച് അലോയി വീല്‍.
7.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാകും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.