ജെയിംസ് ബോണ്ട് പരമ്പരയില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ പേരും, കഥയും, സസ്‌പെന്‍സായി വച്ചെങ്കിലും ചിത്രത്തിന്റെ കഥ ചോര്‍ന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
2019 നവംബറോട് കൂടി റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരുന്നു.
അതേസമയം ഡാനിയേല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് 007 ആകുന്ന പുതിയ ചിത്രത്തിന്റെ കഥ ചോര്‍ന്നതായാണ് പറയുന്നത്.
ബോണ്ട് ആദ്യമായി വിവാഹം കഴിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോണ്ടിന്റെ ഭാര്യ കൊല്ലപ്പെടുകയും പിന്നീടുള്ള പ്രതികാരവുമൊക്കെയാണ് കഥ.
കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെയും തിരക്കഥാകൃത്തുക്കളായ നീല്‍ പര്‍വീസും, റോദോയുമാണ് പുതിയ ബോണ്ട് ചിത്രവും ഒരുക്കുന്നത്.