തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുതിയ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറി.
ഇന്നലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയിലെത്തി പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
എം.പിമാര്‍ തര്‍ക്കമുന്നയിച്ച സ്ഥലങ്ങളിലെ അംഗങ്ങളുടെ കാര്യത്തില്‍ സമവായത്തില്‍ എത്തിയെന്നാണ് സൂചന.
നേരത്തെ പട്ടികയില്‍ ഇടം നേടാതിരുന്ന രാജ് മോഹന്‍ ഉണ്ണിത്താന്റെ പേരും പുതുക്കിയ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം.
പട്ടിക ഇന്നോ നാളെയൊ പുറത്തിറങ്ങിയേക്കും.