ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ ഒരുങ്ങി കഴിഞ്ഞു.
ബിഎംഡബ്ല്യു 8 സീരീസ്, ബിഎംഡബ്ല്യു എക്സ്7, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു i8 റോഡ്സ്റ്റര്‍, ബിഎംഡബ്ല്യു 7 സീരീസ് കാറുകളില്‍ ഇനി മുതല്‍ പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ ആയിരിക്കും ഉണ്ടാവുക.
എലൈറ്റ് മോഡലുകള്‍ക്ക് മാത്രമായിരിക്കും പുതിയ ലോഗോ.
ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഎംഡബ്ല്യുവിന്റെ ആദ്യ ലോഗോ അവതരിപ്പിക്കുന്നത്.
തുടക്കകാലങ്ങളില്‍ ഇതേ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോയിലാണ് ബിഎംഡബ്ല്യു കാറുകള്‍ അണിനിരന്നത്. എന്നാല്‍ പിന്നീട് ലോഗോയില്‍ മാറ്റം വരുകയായിരുന്നു. ആദ്യമായാണ് രണ്ട് ലോഗോകളെ കമ്പനി ഒരേസമയം ഉപയോഗിക്കുന്നത്.