കോടികണക്കിന് ജനങ്ങൾ വീഡിയോകൾ കാണുന്നതിനായി ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്.
ഇപ്പോൾ വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബില്‍ വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.
12 കൊല്ലത്തിന് ശേഷം ഇത് ആദ്യമായി യൂട്യൂബ് തങ്ങളുടെ ലോഗോ മാറ്റി. ഡിസൈനിലും ഡിസ്പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ വന്ന വലിയ മാറ്റത്തിന് അനുബന്ധമാണ് പുതിയ ലോഗോ മാറ്റം.
ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്ഡേഷനിലും ഈ മാറ്റം കാണുവാന്‍ സാധിക്കും.
ലോകത്തിലെ വിവിധ മള്‍ട്ടി സ്ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് ചീഫ് പ്രോഡക്ട് ഓഫീസര്‍ നീല്‍ മോഹന്‍ പറയുന്നത്.
പുതിയ ലോഗോയുടെ സവിശേഷതകള്‍ വിവരിച്ച് ഒരു ബ്ലോഗ് പോസ്റ്റ് തന്നെ ഗൂഗിള്‍ ഇറക്കിയിട്ടുണ്ട്.
മികച്ച കാഴ്ച അനുഭവമാണ് യൂട്യൂബിന്റെ പുതിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഗൂഗിൾ പറയുന്നു.