കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങളുമായി മാരുതി ഇക്കോ

സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി മാരുതി എംപിവി വാഹനമായ ഇക്കോ തിരിച്ചെത്തുന്നു. വാഹനത്തിന്റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെങ്കിലും ബിഎസ്-6 എന്‍ജിന്‍ കരുത്തോടെയാണ് ഇക്കോ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള ഇക്കോയില്‍ രണ്ട് റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാണിങ് സിസ്റ്റം എന്നിവയാണുള്ളത്.

ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയും വിധം ദൃഢമായ മെറ്റലുകളിലാണ് മുന്‍ഭാഗം പണിതിട്ടുള്ളത്. കൂടാതെ 73 ബിഎച്ച്പി പവറും 101 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമുണ്ട്. സിഎന്‍ജിയില്‍ 21.8 കിലോമീറ്ററും പെട്രോളില്‍ 16.2 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഇക്കോയ്ക്കുള്ളത്. നിലവില്‍ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ ഇക്കോ വിപണിയിലുണ്ട്.

Top