The new Nissan Terrano officially on roads on March 27

പുതിയ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ക്കൊപ്പം പുതുക്കിയ നിസാന്‍ ടെറാനോ മാര്‍ച്ച് 27ന് ഔദ്യോഗികമായി നിരത്തിലിറങ്ങും.

കഴിഞ്ഞ ഒക്ടോബറില്‍ ഓട്ടോമാറ്റിക് ടെറാനോ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വകഭേദം പുറത്തിറക്കാനുള്ള കമ്പനിയുടെ തീരുമാനം.

അഡീഷണല്‍ ഫീച്ചേര്‍സ് പുതിയ ടെറാനോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 27ന് കമ്പനി വ്യക്തമാക്കും.

പുതിയ ഡിസൈനിലുള്ള ഹെഡ്‌ലൈററ്‌ടെയില്‍ലൈറ്റ്ഫ്രണ്ട് റിയര്‍ ബംമ്പര്‍അലോയി വീല്‍, പുതുക്കിപ്പണിത ഫ്രണ്ട് ഗ്രില്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ വാഹനത്തിലുണ്ടാകും.

104 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എഞ്ചിന്‍. XL വകഭേദത്തില്‍ മാത്രമേ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാകു. ഡീസല്‍ പതിപ്പ് രണ്ട് എഞ്ചിന്‍ ട്യൂണില്‍ പുറത്തിറങ്ങും.

XE, XL വേരിയന്റ് 85 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ XV വേരിയന്റ് 110 പിഎസ് കരുത്തും 248 എന്‍എം ടോര്‍ക്കും നല്‍കും.
എഞ്ചിന്‍ കരുത്തില്‍ മാറ്റമില്ല, 1.6 ലിറ്റര്‍ പെട്രോള്‍1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ടെറാനോയെ നയിക്കുക

Top