the new Notes Printing end March, : RBI

RBI

മുംബൈ:രാജ്യത്ത് നിന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് തുല്യമായ തുക മാര്‍ച്ചോടെ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ആര്‍ബിഐ.

ജനുവരി മധ്യത്തോടെ 50 ശതമാനത്തോളം തുക വിപണിയിലെത്തുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

നോട്ട് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണക്കൂറാണ് പ്രവര്‍ത്തിക്കുന്നത്. അച്ചടി ശേഷി 50 ശതമാനംവര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ 20 മുതല്‍ 23 വരെ ബില്യന്‍ നോട്ടുകള്‍ അടിക്കാനാണ് ശേഷിയുണ്ടായിരുന്നത്. അമ്പത് ശതമാനം വര്‍ധിപ്പിച്ചതോടെ ഇത് 35 ബില്യണ്‍വരെയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയത്.

ചെറിയ നോട്ടുകളായതിനാല്‍ ഒരു ഷീപ്പ് പേപ്പറില്‍നിന്ന് 40 നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയും. നേരത്തെ ഇത് 36 ആയിരുന്നു.

ആര്‍ബിഐയുടെ 201516 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 15.7 ബില്യണ്‍ 500ന്റെ നോട്ടുകളും 6.3 ബില്യണ്‍ ആയിരത്തിന്റെ നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്.

Top