The new party will be formed : P K Ragesh

കണ്ണൂര്‍: തെറ്റുപറ്റിയത് തനിക്കല്ല കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനാണെന്ന് പി.കെ രാഗേഷ്. നല്ല കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ തനിക്ക് ആരുടേയും ഔദാര്യം വേണ്ട. ആന്റണിയും സുധീരനും ഇടത് പാളയത്തില്‍ നിന്നും വന്നവരാണ്. ഒരു തെറ്റും ചെയ്യാത്ത താന്‍ തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇനിയും തീരുമാനമായില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും രാഗേഷ് വ്യക്തമാക്കി.

നിര്‍ണ്ണായക ഘട്ടത്തില്‍ രാഗേഷ് പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ച് രാഗേഷ് അടഞ്ഞ അധ്യായമാണെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ ഇടതിനൊപ്പം നിന്ന രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിരസിച്ചത് അവസരവാദം പൊളിയുമെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും സുധീരന്‍ പറഞ്ഞു.

കണ്ണൂരില്‍ സിപിഎം കുതിരക്കച്ചവടം നടത്തിയെന്നും സ്ഥാനമാനങ്ങള്‍ക്കായി കോണ്‍ഗ്രസ് ആരുടെയും പിന്നാലെ പോകില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

Top