ദോഹ: 2017-2022 വര്‍ഷത്തെ ഖത്തര്‍ ജനസംഖ്യാ നയം പ്രഖ്യാപിച്ചു.
സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയപ്രഖ്യാപനം.
ഖത്തറിന്റെ ജനസംഖ്യാ നയത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ എന്ന പ്രമേയത്തിലാണ് പുതിയ നയം.
2017 ഖത്തറി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ചാണ് ജനസംഖ്യാ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാനയം നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ചടങ്ങില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.