പുതിയ ആറ് ഔഷധങ്ങള്‍ വിപണിയിലിറക്കി വൈദ്യരത്‌നം ഔഷധശാല

തൃശൂര്‍: പുതിയ ആറ് ഔഷധങ്ങള്‍ വിപണിയിലിറക്കി വൈദ്യരത്‌നം ഔഷധശാല.

ഈ ഔഷധങ്ങളെല്ലാം തന്നെ ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമെ കഴിക്കാവൂ എന്നു വൈദ്യരത്‌നം ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന്‍ മൂസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൈറോയ്ഡിനുള്ള തൈറോകാം, കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ലിപോനില്‍, കൊളസ്‌ട്രോള്‍ ട്രിഗ്ലിസെറൈഡ് കുറയ്ക്കാനുള്ള ട്രിഗോണില്‍, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനുള്ള മെനോവോസ്, സുഖശോധനയ്ക്ക് ലാക്‌സ്‌വോസ്, പൈല്‍സിനുള്ള പിലോനില്‍ എന്നീ ഔഷധങ്ങളാണു പുറത്തിറക്കിയത്.

Top