മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ അടുത്ത വർഷത്തെ ദീപാവലി ഭക്തർക്ക് ആഘോഷിക്കാൻ കഴിയുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി.
രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സുബ്രഹ്‌മണ്യൻ സ്വാമി വ്യക്തമാക്കി.
‘ക്ഷേത്ര നിർമ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം എത്തിക്കഴിഞ്ഞു, സ്വാമി നാരായണ ക്ഷേത്രത്തിന്റെ മാതൃകയിൽ ഇനി അവ തമ്മിൽ യോജിപ്പിക്കേണ്ട കാര്യം മാത്രമേയുള്ളു. അങ്ങനെയാണെങ്കിൽ അടുത്ത ഒക്‌ടോബറിൽ തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും’- സ്വാമി പറഞ്ഞു.
ക്ഷേത്രം പുനഃനിർമിക്കുന്നതിന് പുതിയ നിയമങ്ങളുടെ ആവശ്യം ഇല്ലെന്നും, നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയിൽ നിന്ന് ഹിന്ദുക്കൾക്കനുകൂലമായി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുബ്രഹ്‌മണ്യൻ സ്വാമി വ്യക്തമാക്കി.