ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആരാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
എന്‍ഡിഎ സഖ്യകക്ഷികളുടെ വോട്ട് ലഭിച്ചാല്‍ തന്നെ രാംനാഥ് കോവിന്ദ് 49 ശതമാനം വോട്ട് മൂല്യം നേടും. ജെഡിയു, എഐഡിഎംകെ, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ കൂടിയാകുമ്പോള്‍ 60 ശതമാനത്തിന് മുകളിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍, പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാ കുമാറിന് പരമാവധി 36 ശതമാനം വോട്ട് മൂല്യം ലഭിക്കാനേ സാധ്യതയുള്ളൂ എന്നാണ് കണക്കുകള്‍.
നാളെ രാവിലെ പതിനൊന്നിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. മൂന്നുമണിക്കൂറിനുള്ളില്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചെങ്കിലും അദ്ദേഹത്തിന് ലഭിക്കുന്ന വോട്ട് ശതമാനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.