മുംബൈ: ആന്റിലിയ ബോംബ് കേസും മന്‍സുഖ് ഹിരേണ്‍ കൊലപാതകക്കേസും അന്വേഷിക്കുന്ന എന്‍ഐഎ സച്ചിന് വാസെ ഉപയോഗിച്ചിരുന്ന എട്ടാമത്തെ വാഹനമായ മേഴ്സിഡസ് കണ്ടെടുത്തു.
ഇതുവരെ എന്‍ഐഎ സച്ചിന് വാസെ ഉപയോഗിച്ചിരുന്ന ഏഴ് വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിന് പുറത്ത് വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസ് പുരോഗമിക്കെയാണ് തീരുമാനം
കേസില്‍ മാര്‍ച്ച് 13നാണ് സച്ചിന് വാസെ അറസ്റ്റിലായത്. സൗത്ത് മുംബൈയിലെ പൊലീസ് കമ്മിഷണറുടെ ഓഫീസ് കോമ്പൗണ്ടിലാണ് വാസെയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ അടക്കം ഏഴ് ക്രൈം ബ്രാഞ്ച് ഉദ്യേഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിഐയു അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസുദ്ദീന്‍ കാസിയെയും ഏജന്‍സി ഇതിനകം ചോദ്യം ചെയ്തു.