കൊച്ചി: ആലപ്പുഴ തീരത്ത് നിന്ന് തീരദേശ സേന പിടികൂടിയ ഇറാനിയന്‍ ബോട്ടിലുണ്ടായിരുന്നവര്‍ നിരപരാധികളെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് എന്‍ഐഎ അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
ഇറാന്‍ ബോട്ടില്‍ നിന്നും പിടികൂടിയ പന്ത്രണ്ടംഗ സംഘത്തില്‍ നിന്നും നാല് പേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു പരിശോധന. മത്സ്യബന്ധന തൊഴിലാളികളാണ് തങ്ങളെന്നും വഴിതെറ്റിയാണ് കേരള തീരത്ത് എത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി.
ജൂലൈ നാലിനാണ് ഇവരെ പിടികൂടിയത്.
വലമുറിച്ച് കടലില്‍ തള്ളിയത് തീരദേശ സേനയായിരുന്നുവെന്നും ബോട്ടിലുണ്ടായിരുന്നവര്‍ വെളിപ്പെടുത്തി. സാധാരണ ഇറാന്‍ പോലുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. പിടികൂടുന്നതിനിടെ വലമുറിച്ച് കടലില്‍ തള്ളിയെന്ന വാദം ഇവര്‍ നിഷേധിച്ചു. ബോട്ട് കരയ്ക്ക് അടുപ്പിയ്ക്കുന്നതിനിടെ വലമുറിയുകയും തുടര്‍ന്ന് തീരദേശ സേന തന്നെ ഇവ കടലിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തുവെന്നാണ് ശാസ്ത്രീയ ചോദ്യം ചെയ്യിലില്‍ ഇവര്‍ പറഞ്ഞത്.