ഹാദിയയുടെ മതംമാറ്റ കേസ്, എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Hadiya case-the state government changed the lawyer

കൊച്ചി: ഹാദിയ എന്ന അഖിലയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ഹാദിയയുടെ സഹപാഠിയുടെ സുഹൃത്തിന്റെ പിതാവ് മക്കരപറമ്പ് സ്വദേശി അബൂബക്കറിനെ പ്രതിയാക്കിയാണ് എന്‍ഐഎ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്. ഇതിനൊപ്പം സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.

ഹാദിയ എന്ന അഖിലയുടെ പിതാവ് അശോകന്‍ നേരത്തെ മകളെ കാണാനില്ലെന്നുകാട്ടി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ നല്‍കിയ കേസാണ് എന്‍ഐഎ റീ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനായിരുന്നു നിര്‍ദേശം.

വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരേ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി കേസ് എന്‍ഐഎക്ക് കൈമാറിയത്.

Top