സിയൂള്‍: ജൂണ്‍ 12ന് സിംഗപ്പൂരില്‍ കിം ട്രംപ് ഉച്ചകോടി നടക്കാനുള്ള സാധ്യത വര്‍ധിച്ചു. ഉച്ചകോടി നടത്തണമെന്ന ഉറച്ച നിലപാടിലാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. കൊറിയന്‍ മേഖലയില്‍ ആണവനിരായുധീകരണം നടപ്പാക്കുന്നതിനും പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിനും കിം പ്രതിജ്ഞാബദ്ധമാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. പാന്‍മുന്‍ജോം സമാധാനഗ്രാമത്തില്‍ ശനിയാഴ്ച കിമ്മും മൂണും നടത്തിയ കൂടിക്കാഴ്ചയിലാണ് കിം നിലപാടു വ്യക്തമാക്കിയതെന്ന് ചര്‍ച്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മൂണ്‍ അറിയിച്ചു. ജൂണ്‍ 12ലെ നിര്‍ദിഷ്ട ട്രംപ്-കിം ഉച്ചകോടി നടക്കുമെന്നാണു പ്രതീക്ഷയെന്നും മൂണ്‍ പറഞ്ഞു.