ഡല്‍ഹി: ലോകത്ത് 2040ഓടെ കാറുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്.
നിലവിലുള്ള 110 കോടിയില്‍ നിന്ന് 200 കോടി കാറുകളായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും.
ലോകത്ത് ഓരോ മിനുട്ടിലും 75 കാറുകളാണ് വില്‍ക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സെക്കന്റില്‍ 1.18 കാറുകള്‍ വിറ്റുപോകുന്നുണ്ട് എന്നത് വ്യക്തമാണ്.
നിലവില്‍ ഏഴുപേര്‍ക്ക് ഒരു കാറ് എന്നതുമാറി 2040ല്‍ അഞ്ചു പേര്‍ക്ക് ഒരു കാറ് എന്നാകും.
ജനപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, വരുമാന വര്‍ധനവ്, നഗരവത്കരണം തുടങ്ങിയവയാണ് കാറുകളുടെ വില്‍പ്പനയെ സ്വാധീനിക്കുന്നത്.
വാഹനങ്ങള്‍ പെരുകുമെങ്കിലും ഇന്ധന ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2016ല്‍ 3.5 ലിറ്റര്‍ ഇന്ധനമാണ് പ്രതിദിനം ഉപയോഗിച്ചിരുന്നതെങ്കില്‍ 2040ഓടെ 2.09ലിറ്ററായി കുറയും.
2040ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിലും വര്‍ധനവുണ്ടാകും.