വിദേശത്തു നിന്നെത്തുന്നവരില്‍ പോസിറ്റീവ് കേസുകള്‍ കൂടുന്നു ! ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ വൈറസ് ആണോ എന്നറിയാന്‍ 300ലധികം സാമ്പിളുകള്‍ വിവിധ സംസ്ഥാനങ്ങള്‍ ജനിതക ശ്രേണികരണത്തിനയച്ചു.

ഡല്‍ഹിയില്‍ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. നവംബര്‍ 28നും ഡിസംബര്‍ 1നുമിടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്

അതേസമയം, രാജ്യത്ത് ഇന്നലെ വീണ്ടും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നു മുംബൈയില്‍ തിരിച്ചെത്തിയ ആള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വെയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

Top