ലാഹോര്‍: പാകിസ്ഥാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. ഇന്ന് 586 പേര്‍ക്കു കൂടി രാജ്യത്ത് രോഗം ബാധിച്ചുവെന്നാണ് കണക്ക്.
ഇതോടെ രോഗബാധിതരുടെ എണ്ണം 2.92 ലക്ഷം കവിഞ്ഞു. ഇതില്‍ 2.75 ലക്ഷം പേര്‍ക്കും രോഗമുക്തിയുണ്ടായിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 12 മരണങ്ങളാണ് ഉണ്ടായത്. ഇതോടെ മരണസംഖ്യ 6,231 ആയി.