ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്നവരുടെ എണ്ണം യുഎഇയില്‍ വര്‍ധിക്കുന്നു.
1.64 ലക്ഷം പേരാണ് ഈ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുടെ എണ്ണം ഈ വര്‍ഷം കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള അപേക്ഷകരാണ് നടപടിക്രമങ്ങള്‍ക്കു ശേഷം ലൈസന്‍സുകള്‍ കൈപ്പറ്റിയിരിക്കുന്നത്.
കൂടാതെ എമിറേറ്റുകളിലെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോള്‍ യുഎഇയില്‍ 33.94 ലക്ഷത്തിലധികം വാഹനങ്ങളാണ് ഉള്ളത്.
യുഎഇയിലെ 45 ശതമാനം താമസക്കാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ചു ശതമാനം വാഹനപ്പെരുപ്പമാണ് 2015നെ അപേക്ഷിച്ച് ഇപ്പോഴുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 92768 ലൈസന്‍സുകള്‍ മാത്രമാണ് വിതരണം ചെയ്തത്.
അതേസമയം പതിനായിരം പേരില്‍ 14 ശതമാനം എന്ന തോതിലാണ് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.