കേരളത്തില്‍ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പത്ത് ദിവസത്തിനിടെക്ക് ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗ വ്യാപനം കൂടിയാല്‍ കേരളത്തില്‍ പ്രതിസന്ധിക്ക് സാധ്യതയുള്ളതായുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മെയ് 1ന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ മെയ് 10 ആകുമ്പോഴേക്കും ഇത് യഥാക്രമം 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി വര്‍ധിച്ചു. അതേസമയം കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക 50% മാത്രമാണ്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

Top