മുംബൈ: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്കയിലും യു കെയിലും തൊഴില്‍ അവസരങ്ങള്‍ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്.
യഥാക്രമം 42, 38 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രമുഖ വെബ്‌സൈറ്റായ ഇന്‍ഡീഡിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു എ ഇയിലേക്ക് തൊഴിലന്വേഷിച്ചു പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി സര്‍വേ പറയുന്നു.
ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യക്കാരെ പിന്നോട്ട് വലിക്കുന്നതെന്നാണ് സര്‍വേ പറയുന്നത്.
2016-17 വര്‍ഷത്തെ ആസ്പദമാക്കിയാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ ജര്‍മനി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷകരുടെ യാത്രയില്‍ 10, 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.