ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20.19 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ നാല്‍പത്തിമൂന്ന് ലക്ഷത്തോട് അടുത്തു. നിലവില്‍ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

പ്രതിദിന കൊവിഡ് കേസുകളില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. അറുപതിനായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. 6.32 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,628 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനെട്ട് ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 4.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്ത് ലക്ഷം പേര്‍ രോഗമുക്തി നേടി.അന്‍പതുകോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു.

Top