ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 43.74 ലക്ഷമായി ഉയര്‍ന്നു. പതിനെട്ട് കോടി അറുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മൂന്ന് കോടി എഴുപത്തിനാല് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.6.37 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 36,083 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു.4.31 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 3.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ രണ്ട് കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5.69 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.