ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 42.58 ലക്ഷം പേര്‍ മരിച്ചു. പതിനെട്ട് കോടി പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി അറുപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.90,000ത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 6.30 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 30,549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷം കടന്നു.3.08 കോടി പേര്‍ രോഗമുക്തി നേടി.4.25 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 4.04 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.58 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

Top