കോട്ടയം: ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ 40കാരനൊപ്പം കന്യാസ്ത്രീ ഒളിച്ചോടി. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയോടൊപ്പം ശനിയാഴ്ച രാവിലെ പോയത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്വായ്പൂര് പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇവരെ പിടികൂടി കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ തനിക്ക് 40കാരനൊപ്പം പോകാനാണ് താല്പര്യമെന്ന് കന്യാസ്ത്രീ മൊഴി നല്കി. തുടര്‍ന്ന് യുവതിയെ ഇയാള്‍ക്കൊപ്പം തന്നെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയപ്പോഴാണ് ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു.