ബൊഗോട്ട: ചക്ക വീണു മുയല്‍ ചത്തു എന്നു കേട്ടിരിക്കുമല്ലോ. അതുപോലെ ഡോക്ടറുടെ തലയില്‍ നഴ്‌സ് വീണു ഡോക്ടര്‍ മരിച്ചു.
കൊളംബിയയിലെ കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. താഴെനിന്ന ഡോക്ടറുടെ തലയിലേക്ക് ആറാം നിലയില്‍നിന്ന് നഴ്‌സ് താഴേക്കു വീഴുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഉടന്‍തന്നെ മരിച്ചു.
നഴ്‌സ് കെട്ടിടത്തിനു മുകളില്‍നിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നഴ്‌സ് മരിയ ഇസബെല്‍ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവര്‍ക്കു ശരീരത്തില്‍ ഒടിവുകള്‍ മാത്രമാണ് സംഭവിച്ചത്.
ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ വിദ്യാര്‍ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരിച്ചത്.