ഫൈസർ വാക്സിൻ എടുത്ത നേഴ്സ് ബോധരഹിതയായി വീണു

ന്യൂയോർക്ക് : യുഎസ്സിൽ ഫൈസർ ബയോൺടെക് വാക്സീൻ സ്വീകരിച്ച നഴ്സ് കുഴഞ്ഞുവീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്. ചാനൽ ലൈവിൽ സംസാരിക്കുന്നതിനിടെ ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞ് നേഴ്സ് വീഴുകയായിരുന്നു.

എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം നേഴ്സ് പ്രതികരിച്ചു. തനിക്ക് വേദന ഉണ്ടാകുമ്പോൾ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തിൽ സംഭവിച്ചതെന്നും അവർ വ്യക്തമാക്കി.

Top