കൊച്ചി: വിവാദമായ ശ്രീചക്ര ഡിസ്റ്റിലറിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂരിലെ ക്ലാസിക് ടവറില്‍. അനുമതി ലഭിച്ചിട്ടും ഡിസ്റ്റിലറി എവിടെയാണെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നില്ല. ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത് ചട്ടവിരുദ്ധമായാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
അതേസമയം എക്‌സൈസ് ഉദ്യോഗസ്ഥരെ മറി കടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതെന്നും നയം മറി കടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അഴിമതി നടത്താന്‍ തീരുമാനം വൈകിപ്പിച്ചെന്നും ഡീല്‍ ഉറപ്പിച്ചപ്പോള്‍ ലൈസന്‍സ് നല്‍കിയെന്നും അഴിമതി മൂടി വെയ്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴ്‌വേലയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ബ്രൂവറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ദിവസം മൂന്നു ലക്ഷം ലിറ്റര്‍ ജലമാണ് ആവശ്യമായി വരുന്നതെന്നും മഴക്കാലത്തു പോലും ടാങ്കറില്‍ വെള്ളം എത്തിക്കുന്ന പ്രദേശത്ത് ബ്രൂവറി സ്ഥാപിച്ചാല്‍ ജലക്ഷാമം രൂക്ഷമാകുമെന്നും തൊഴില്‍ അവസരം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ബ്രൂവറികളില്‍ 50 തൊഴിലാളികള്‍വരെ മാത്രമാണ് ഉണ്ടാവുകയെന്നും ഇവര്‍ പലപ്പോഴും ദിവസ വേതനക്കാരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.